ചാവക്കാട് കടപ്പുറത്ത് ചാകര
ചാവക്കാട് : ചാവക്കാട് പുത്തന്‍ കടപ്പുറത്ത് ചാകരക്കൊയ്ത്ത്. ജൂണ്‍ 19 ചൊവാഴ്ച ചാകരക്കോളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്തിയാണ് ലഭിച്ചത്.
രണ്ടു ദിവസം മുമ്പാണ് ചാകരയുടെ ലക്ഷണം പ്രകടമായത്. കാലവര്‍ഷത്തിന്റെ ഭാഗമായി മിഥുനമാസം തുടക്കത്തില്‍ ചാകര പതിവുള്ളതാണ്. പ്രതീക്ഷ തെറ്റിക്കാതെ വറുതിയിലേക്ക് നീങ്ങുന്ന കടപ്പുറത്തെ കടലമ്മ കനിയുകയായിരുന്നു. ട്രോളിംഗ് നിരോധനമുള്ളതിനാല്‍ വള്ളങ്ങളിലാണ് മീന്‍പിടുത്തക്കാര്‍ കടലില്‍ പോയത്.
ചൊവാഴ്ച നൂറോളം വള്ളങ്ങള്‍ കടലില്‍ പോയി. ഇപ്പോള്‍ മത്തി മാത്രമാണ് ചാകരയില്‍ കിട്ടുന്നത്. താമസിയാതെ ചെമ്മീനും ചാകരയില്‍ ലഭിക്കുമെന്ന് കരുതുന്നു. ചെമ്മീന്‍ കൊയ്ത്ത് തുടങ്ങിയാല്‍ കൂടുതല്‍ വള്ളങ്ങള്‍ കടലിലിറങ്ങും. ചെമ്മീന്‍ കൊയ്ത്ത് കാത്തിരിക്കുകയാണ് കടപ്പുറം.












Click it and Unblock the Notifications