നിയമനനിരോധനം പിന്‍വലിക്കണം : ഡിവൈഎഫ്ഐ
തിരുവനന്തപുരം: സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമനനിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ. ജൂണ്‍ 19 ചൊവാഴ്ച നിയമന നിരോധനം പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്താതിരിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
കള്ള്സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ടാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതും നടപ്പില്‍ വരുത്താനിരിക്കുന്നതുമായ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ആറു മാസത്തെ സമയം അനുവദിക്കുകയാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications