Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമസെല്‍ രൂപീകരിക്കും: ഹസ്സന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി മീഡിയ സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്ററികാര്യ മന്ത്രി എം.എം.ഹസ്സന്‍ പറഞ്ഞു.

പൊലീസും പത്രപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനെ പറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ അടിയന്തിരമായി വൈവിധ്യവല്‍ക്കരണം ആവശ്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 27ന് ചലച്ചിത്രപ്രവര്‍ത്തകരും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും സ്വീകരിക്കുമെന്ന് ഹസ്സന്‍ വ്യക്തമാക്കി.

നായാനാര്‍ സര്‍ക്കാരിന്റെ കാലത്ത് അനാവശ്യമായി അടിച്ചിറക്കിയ പുസ്തകങ്ങളുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് അപകടം പറ്റിയാല്‍ സഹായം നല്‍കുന്നതിനായി ഒരു പദ്ധതി ആസൂത്രണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉമേഷ് ചള്ളിയിലിന്റെ വിവാദമായ സത്യപ്രതിജ്ഞയെ കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന് ഹസ്സന്‍ വ്യക്തമാക്കി. പാര്‍ലമെന്ററികാര്യ മന്ത്രിയാണെങ്കിലും നിയമസഭയുടെ നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+