കരുണാകരന്റെ ജന്മദിനാഘോഷം ജൂലായ് 16ന്
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ 83-ാം ജന്മദിനാഘോഷം ജൂലായ് 16ന് നടത്തും. പിറന്നാള്‍ ജൂണ്‍ 19 ചൊവാഴ്ച ആഘോഷിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
മിഥുനമാസത്തില്‍ കരുണാകരന്റെ നക്ഷത്രമായ കാര്‍ത്തിക രണ്ടുതവണ വരുന്നതുകൊണ്ട് ഏതു ദിവസം പിറന്നാള്‍ ആഘോഷിക്കണമെന്നതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു മാസത്തില്‍ തന്നെ ഒരേ നക്ഷത്രം രണ്ടു തവണ വന്നാല്‍ അവസാനത്തെ ദിനം പിറന്നാളായി ആഘോഷിക്കുന്നതാണ് ഉചിതമെന്ന ഗുരുനായുര്‍ ക്ഷേത്രതന്ത്രി കരുണാകരന് ഉപദേശം നല്‍കി. തുടര്‍ന്നാണ് കാര്‍ത്തിക നക്ഷത്രം രണ്ടാമത് വരുന്ന മിഥുനം 32ന് (ജൂലായ് 16) ജന്മദിനാഘോഷം നടത്താന്‍ തീരുമാനിച്ചത്.
ചൊവാഴ്ച പിറന്നാളാഘോഷം നടത്താനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. പാഞ്ചജന്യം ഗസ്റ് ഹൗസില്‍ അഞ്ഞൂറോളം പേര്‍ക്ക് സദ്യ നല്‍കാനും മറ്റുമുള്ള ഒരുക്കങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications