മന്ത്രിമാര്‍ക്ക് ലീഗ് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കി
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വം മന്ത്രിമാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നത് ലക്ഷ്യമാക്കിയാണ് ഇത്.
നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ലീഗ് മന്ത്രിമാര്‍ സ്വീകരണ പരിപാടികള്‍ ഒഴിവാക്കണം. ഒന്നിലധികം ലീഗ് മന്ത്രിമാര്‍ ഒരേ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല. മന്ത്രിമാരുടെ ഔദ്യോഗിക വസതികളില്‍ സന്ദര്‍ശകരെ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നു നിര്‍ദേശമുണ്ട്.












Click it and Unblock the Notifications