ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വിമര്‍ശനവുമായി സുധീരന്‍
കൊച്ചി: മദ്യനയം സംബന്ധിച്ച പ്രശ്നത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വി.എം. സുധീരന്‍. സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ട് കള്ള്ഷാപ്പുകള്‍ അബ്കാരി കോണ്‍ട്രാക്ടര്‍മാരെ ഏല്പിക്കാനുള്ള തീരുമാനം പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് എടുത്തതെന്നായിരുന്നു സുധീരന്റെ വിമര്‍ശനം.
യുഡിഎഫ് ഉന്നതാധികാര സമിതി ഇതുസംബന്ധിച്ച ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. കെപിസിസിയ്ക്കകത്ത് ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. സുധീരന് തന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ അവതരിപ്പിക്കാമായിരുന്നു എന്ന യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണസംഘങ്ങള്‍ പിരിച്ചുവിടാനുള്ള തീരുമാനം പിന്‍വലിക്കാനായി മുഖ്യമന്ത്രി എ.കെ.ആന്റണി ഇടപെടണമെന്നും കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെ സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications