ധവളപത്രം: ആദ്യചര്‍ച്ച ജൂണ്‍ 25ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ചുള്ള ആദ്യത്തെ പൊതുചര്‍ച്ച ജൂണ്‍ 25 തിങ്കളാഴ്ച നടക്കും.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തുന്ന ചര്‍ച്ച മുഖ്യമന്ത്രി എ.കെ.ആന്റണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന്‍ അറിയിച്ചു.
സാമ്പത്തിക വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും ക്ഷണിക്കുമെന്ന് ഹസ്സന്‍ വ്യക്തമാക്കി.
എറണാകുളത്തും കോഴിക്കോട്ടും അതാത് പ്രസ് ക്ലബുകളുടെ സഹകരണത്തോടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ജൂണ്‍ 25ന് നടക്കുന്നത് സംസ്ഥാനതല ചര്‍ച്ചകളുടെ ഉദ്ഘാടനമാണ്. ചര്‍ച്ചയില്‍ നിന്നും പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications