Get Updates
Get notified of breaking news, exclusive insights, and must-see stories!

സബീര്‍ ഭാട്ടിയയുടെ കമ്പനി പൂട്ടി

ബാംഗ്ലൂര്‍: ഇ-മെയില്‍ സര്‍വീസ് രംഗത്ത് ഹോട്ട്മെയില്‍ എന്ന കമ്പനി രൂപീകരിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിച്ച സബീര്‍ ഭാട്ടിയയുടെ പുതിയ കമ്പനി പൂട്ടി. തന്റെ പുതിയ സംരംഭമായ ആരംഭിച്ച് ഒമ്പതുമാസം തികയും മുമ്പ് സബീര്‍ ഭാട്ടിയയ്ക്ക് പൂട്ടേണ്ടിവന്നത് .

അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്ത് കമ്പനികള്‍ ചെലവുചുരുക്കല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് പിടിച്ചുനില്ക്കാന്‍ കഴിയാതെ സബീര്‍ ഭാട്ടിയയുടെ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്. ജൂണ്‍ 20 ബുധനാഴ്ചയാണ് സബീര്‍ ഭാട്ടിയ തന്റെ പുതിയ സംരംഭമായ അര്‍സൂ ഡോട്ട് കോം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്. അര്‍സൂ ഡോട്ട് കോം ഒമ്പതു മാസം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്.

ചെറിയ സോഫ്റ്റ്വെയര്‍ പ്രൊജക്ടുകള്‍ക്ക് വേണ്ട വിദഗ്ദ്ധ എഞ്ചിനീയര്‍മാരെ തേടുന്നതിനുള്ള ഒരു പൊതു പ്ലാറ്റ് ഫോറമായാണ് അര്‍സൂഡോട്ട്കോം പ്രവര്‍ത്തിച്ചിരുന്നത്. സോഫ്റ്റ്വെയര്‍ രംഗത്ത് പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്ക് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരുടെ സേവനം അര്‍സൂഡോട്ട് കോം എത്തിച്ചുകൊടുക്കമായിരുന്നു. ആര്‍ക്കും സോഫ്റ്റ്വെയര്‍ സംബന്ധിച്ച ഏതു സംശയവും അര്‍സൂവില്‍ ചോദിക്കാം. ഏതു വിദഗ്ദ്ധര്‍ക്കും അര്‍സൂവില്‍ വരുന്ന സംശയങ്ങള്‍ക്ക് മറുപടി നല്കാം. തെരഞ്ഞെടുക്കപ്പെടുന്ന മറുപടി നിര്‍ദേശങ്ങള്‍ക്ക് ഡോളറില്‍ പ്രതിഫലവും നല്കും.

ഹൃദയത്തിന്റെ ആഗ്രഹം എന്നര്‍ത്ഥം വരുന്ന ഉറുദു വാക്കാണ് അര്‍സൂ. പക്ഷെ അത് ഭാട്ടിയയുടെ സഫലീകരിക്കാനാവാത്ത മോഹമായി മാറി. ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ സേവനം ഇഷ്ടമായിരുന്നു. പക്ഷെ അവരില്‍ പലരും ഞങ്ങളുടെ സേവനം വിലയ്ക്കു വാങ്ങുന്നതില്‍ കാലതാമസം വരുത്തി. പലരും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഞങ്ങളുടെ സേവനം വിലയ്ക്കുവാങ്ങാന്‍ തയ്യാറായിരുന്നു. ഞങ്ങളെപ്പോലെ ഒരു ചെറിയ കമ്പനിയ്ക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഇടപാടുകള്‍ കണക്കുകൂട്ടി നിലനില്ക്കാന്‍ പറ്റില്ല. - സബീര്‍ ഭാട്ടിയ പറയുന്നു.

നേരത്തെ പ്രധാനമായും ഇ-മെയില്‍ സന്ദേശമയക്കാന്‍ വേണ്ടി രൂപം നല്കിയ ഹോട്ട്മെയില്‍ ഡോട്ട് കോം ആയിരുന്നു സബീര്‍ഭാട്ടിയയുടെ ആദ്യ സംരംഭം. ഹോട്ട്മെയില്‍ 1997ല്‍ ഏകദേശം 1800 കോടി രൂപയ്ക്കാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന് വിറ്റത്. ഹോട്ട്മെയിലിന്റെ വില്പനയോടെ ഭാട്ടിയ ഇന്ത്യന്‍ വ്യവസായസംരംഭകരുടെ ഒരു മാതൃകയായി മാറുകയായിരുന്നു.

കോര്‍പറേറ്റ് ലോകത്തെ വ്യവസായികള്‍ ചെലവു ചുരുക്കിയതോടെ അര്‍സൂഡോട്ട് കോം നിലനില്പിനായി പൊരുതുകയാണെന്ന് ഭാട്ടിയ കഴിഞ്ഞ മാസം ഏഷ്യാവീക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അര്‍സൂവില്‍ ഏകദേശം 2,000 സോഫ്റ്റ്വെയര്‍ വിദഗ്ധര്‍ പേര്‍ രജിസ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 30 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.

അര്‍സൂഡോട്ട് കോം തീര്‍ച്ചയായും പണം വാരാവുന്ന ഒരു വ്യവസായ സംരംഭമായിരുന്നുവെന്നും എന്നാല്‍ തെറ്റായ സമയത്ത് തുടങ്ങിയെന്നതാണ് അതിന്റെ പരാജയത്തിന് കാരണമായതെന്നും ഭാട്ടിയ വ്യക്തമാക്കി. അര്‍സൂഡോട്ട് കോമിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ട വന്‍ സോഫ്റ്റ്വെയര്‍ വ്യവസായികളെല്ലാം വളരെ നിര്‍ദ്ദയമായി ചെലവു ചുരുക്കിക്കൊണ്ടിരിക്കുകയാണ്. - ഭാട്ടിയ പറയുന്നു. സോഫ്റ്റ്വെയര്‍ പ്രൊജക്ടുകള്‍ക്ക് വിദഗ്ധരെ നല്കുന്ന ഒരു കോള്‍ സെന്ററായി അര്‍സൂ അവസാനകാലങ്ങളില്‍ വളര്‍ന്നിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ രംഗത്തെ സാധ്യതകള്‍ സംബന്ധിച്ച് അറിയേണ്ടവരായിരുന്നു അര്‍സൂഡോട്ട് കോമിന്റെ ഉപഭോക്താക്കള്‍. ഇവര്‍ക്ക് നല്കുന്ന സേവനത്തിന് ഒരു നിശ്ചിത തുക പ്രതിമാസ ഫീസായി അര്‍സൂഡോട്ട് കോം ഈടാക്കിയിരുന്നു. ഇതായിരുന്നു അര്‍സൂവിന്റെ പ്രധാനവരുമാനമാര്‍ഗ്ഗം.

മുംബൈയില്‍ 2000 സെപ്തംബറില്‍ അര്‍സൂഡോട്ട്കോമിന്റെ ഉദ്ഘാടനവേളയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി ലാഭത്തിലാക്കുമെന്ന് ഭാട്ടിയ പ്രഖ്യാപിച്ചിരുന്നു. അര്‍സൂവിന് , എന്നീ കമ്പനികളില്‍ നിന്നും മത്സരം നേരിടേണ്ടിവന്നിരുന്നു. അര്‍സൂവിനു പുറമേ ടെലിവോയ്സ് എന്ന ഒരു സന്ദേശമയക്കുന്ന രംഗത്ത് സേവനം നല്കുന്ന മറ്റൊരു കമ്പനിയിലും പണം മുടക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+