പുതിയ അഞ്ചു രൂപാനോട്ടിറക്കുന്നു
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ അഞ്ചുരൂപാ നോട്ട് ഇറക്കുന്നു. അശോകസ്തംഭത്തിന്റെ വാട്ടര്‍മാര്‍ക്കോടു കൂടിയതാണ് പുതിയ നോട്ട് .
അശോകസ്തംഭത്തിന്റെ എംബ്ലം നോട്ടിന്റെ വലതു വശത്തുണ്ടായിരിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാന്റെ ഒപ്പോടുകൂടിയതായിരിക്കും ഈ നോട്ട്.
അഞ്ചു രൂപയുടെ നോട്ടാണെന്ന് 15 ഭാഷകളില്‍ സൂചനയുണ്ടായിരിക്കും. 2001 മെയ് 25 ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നിന്നാണ് പുതിയ നോട്ട് ആദ്യം ഇറങ്ങുക.












Click it and Unblock the Notifications