കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥ തലങ്ങളില്‍ വീണ്ടും അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. പുതിയ നിയമനങ്ങളുടെയും സ്ഥാനമാറ്റങ്ങളുടെയും വിവരം ജൂണ്‍ 20 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.

എന്‍.വി. മാധവന്‍ പുതിയ ഊര്‍ജ്ജസെക്രട്ടറിയായിരിക്കും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ അധികച്ചുമതലയും അദ്ദേഹത്തിന് നല്കിയിട്ടുണ്ട്. മാധവന്‍ ഇപ്പോള്‍ ഫിഷറീസ് ആന്റ് തുറമുഖ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സത്യനാരാണ്‍ ഡാഷിനെ നിയമിച്ചു. ഇദ്ദേഹം ഇപ്പോള്‍ സാമൂഹ്യക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

കെ.കെ. വിജയകുമാറിന് സ്ഥാനക്കയറ്റം നല്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്കി. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെ. മോഹന്‍ദാസിനെ നിയമിച്ചു. എസ്. എം. വിജയാനന്ദ് ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായിരിക്കും. ആസൂത്രണ- സാമ്പത്തിക കാര്യ സെക്രട്ടറി സ്ഥാനവും ഇദ്ദേഹത്തിന് നല്കിയിട്ടുണ്ട്.

ഇപ്പോഴത്തെ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ. ജയകുമാറിനെ ജലസേചന സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഇപ്പോഴത്തെ തൊഴില്‍ വകുപ്പ് സെക്രട്ടറി സി.വി. ആനന്ദബോസിനെ മൃഗസംരക്ഷണം, ക്ഷീരവകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

വത്സലകുമാരിയാണ് പുതിയ കൃഷിവകുപ്പ് സെക്രട്ടറി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായി പി.കെ. മൊഹന്തിയെ നിയമിച്ചു. സാജന്‍ പീറ്ററെ മൃഗസംരക്ഷണവകുപ്പില്‍ നിന്നും മാറ്റി റവന്യൂ, ഭവനനിര്‍മ്മാണവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.

ധനകാര്യകോര്‍പ്പറേഷന്‍ എംഡി ലിഡാ ജേക്കബായിരിക്കും പുതിയ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍. റവന്യൂ സ്പെഷ്യല്‍ സെക്രട്ടറി പി.എച്ച്. കുര്യനെ ധനകാര്യ കോര്‍പ്പറേഷന്‍ എംഡിയായി നിയമിക്കും.

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി രാജന്‍ ജോസഫിനെയും വി.കെ. ബീരാനെയും നിയമിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും. രാജു ജോസഫിനെ സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ ഫോര്‍ ടാക്സസ് ആയി നിയമിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X