ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി എ.കെ.ആന്റണി ചെയര്‍മാനായുള്ള ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രനാണ്.
ജൂണ്‍ 20 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. നാല് മന്ത്രിമാരാണ് ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കൃഷി മന്ത്രി കെ.ആര്‍.ഗൗരിയമ്മ, റവന്യൂ-നിയമമന്ത്രി കെ.എം.മാണി എന്നിവരാണ് ബോര്‍ഡില്‍ അംഗങ്ങള്‍.
കള്ള്ഷാപ്പ് സഹകണസംഘങ്ങള്‍ പിരിച്ചുവിടാന്‍ മന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ നയം അതാണെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications