തിരുവനന്തപുരത്ത് ഡോക്ടേഴ്സ് കോര്‍ണര്‍
തിരുവനന്തപുരം: വിവിധ രംഗത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന നൂതന സംരംഭത്തിന് തിരുവനന്തപുരം വേദിയാകുന്നു.
തിരുവനന്തപുരത്തെ പട്ടത്തുള്ള പിഎംജി റോഡിലാണ് ഡോക്ടേഴ്സ് കോര്‍ണര്‍ ഒരുങ്ങന്നത്. ഓരോ സ്പെഷ്യാലിറ്റി വിഭാഗത്തിലെയും ഓരോ ഡോക്ടര്‍മാരെയും ഒരിടത്ത് എത്തിക്കുന്നതാണ് പദ്ധതി. ഒരു മിനി ആശുപത്രി എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
മെഡിക്കല്‍ സ്റോര്‍, വിശ്രമമുറി, പാര്‍ക്കിംഗ് സെന്റര്‍, ലാബോറട്ടറി എന്നിവ കോര്‍ണറിലുണ്ടാകും. ഓരോ ഡോക്ടര്‍മാരില്‍ നിന്നും നിശ്ചിത തുക വാടക ഇതിനായി ഈടാക്കുമെന്ന് കോര്‍ണറിന്റെ ഉപജ്ഞാതാവ് മാത്യു പറയുന്നു. രാജ്യത്ത് ആദ്യത്തെ സംരംഭമാണിതെന്ന് മാത്യു അവകാശപ്പെടുന്നു.
എട്ടുനില മന്ദിരത്തിന്റെ നാല് നിലകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 10 സ്പെഷ്യാലിറ്റികളുടെ സൗകര്യമുണ്ടായിരിക്കും. ഡോക്ടേഴ്സ് കോര്‍ണറില്‍ ഔട്ട് പേഷ്യന്റ് ഫീസ് നല്കേണ്ടതില്ല. കണ്‍സള്‍ട്ടിംഗ് ഫീസ് മാത്രമേ രോഗികളില്‍ നിന്നും ഈടാക്കുകയുള്ളുവെന്ന് മാത്യു അറിയിച്ചു.












Click it and Unblock the Notifications