Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്ക് പുതിയ രീതി

തിരുവനന്തപുരം: മാരകമായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിക്കാന്‍ ചെലവ് കുറഞ്ഞതും കുറ്റമറ്റതുമായ പുതിയ രീതി തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ വികസിപ്പിച്ചെടുത്തു.

ഹെപ്പറ്റൈറ്റിസ് സി വൈറസിനെ (എച്ച്സിവി) കണ്ടുപിടിക്കാന്‍ നിലവിലുള്ള എലീസ കിറ്റ് നൂറു ശതമാനവും കുറ്റമറ്റതല്ല. എന്നാല്‍ പുതിയ എലീസ കിറ്റ് പൂര്‍ണമായും കുറ്റമറ്റതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സെന്റര്‍ ഡയറക്ടര്‍ എം.ആര്‍.ദാസ് മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു.

പോളിമര്‍ ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) വഴി എച്ച്സിവിയെ കണ്ടുപിടിക്കാമെങ്കിലും അത് ചെലവേറിയതും ആധുനിക സൗകര്യമുള്ള ലാബുകളില്‍ മാത്രമുള്ളതുമാണ്. നിലവിലുള്ള എലീസ പലപ്പോഴും പിസിആറില്‍ തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ദാസ് അറിയിച്ചു.

പുതിയ എലീസ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുകയാണെങ്കില്‍ പോലും 600 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. ഇത് നിലവിലുള്ള രീതിയേക്കാള്‍ വളരെ ചെലവ് കുറഞ്ഞതാണ്. പുതിയ സാങ്കേതികവിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഒരു ഇന്ത്യന്‍ കമ്പനിയുമായും അമേരിക്കന്‍ കമ്പനിയുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദാസ് വ്യക്തമാക്കി.

എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവിയോട് സാമ്യമുള്ള എച്ച്സിവി രക്തത്തിലൂടെ പകര്‍ന്ന് കരളിനെ ബാധിക്കുന്നതാണ്. 1989ല്‍ ഇത് കണ്ടുപിടിക്കപ്പെട്ടെങ്കിലും ഇതുവരെ ഫലപ്രദമായ ചികിത്സ ഇതിന് കണ്ടുപിടിച്ചില്ല. എച്ച്സിവി ബാധിക്കുന്ന 80 ശതമാനം പേരും മരണമടയുമെന്ന് ദാസ് പറഞ്ഞു. ഡോ.ചേതന്‍, വി.എസ്.സുഗുണന്‍, പോള്‍ മുരുകന്‍, ഡി.സഞ്ജയ് എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+