ധവളപത്രനിര്ദേശങ്ങള് നടപ്പാക്കാനാവില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലെ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്ന് മുന്‍ ധനമന്ത്രി ടി. ശിവദാസമേനോന്. സര്‍വമേഖലകളിലും മരവിപ്പ് വരുത്തി ധനസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് മേനോന് ചൂണ്ടിക്കാട്ടി.
ജൂണ്‍ 20 ബുധനാഴ്ച തിരുവനന്തപുരത്ത് കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു മേനോന്. ധവളപത്രത്തിലെ നിര്‍ദേശപ്രകാരം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ കേരളത്തിലെ വ്യവസായങ്ങള്‍ പൂട്ടും. തൊഴിലാളികള്‍ വഴിയാധാരമാകും.
2002ല്‍ ശമ്പളപരിഷ്കരണം നടപ്പാക്കേണ്ടതാണ്. എന്നാല്‍ 100 ശതമാനം വേതനം മരവിപ്പിക്കാനാണ് ധവളപത്രം നിര്‍ദേശിക്കുന്നതെന്ന് മേനോന് പറഞ്ഞു. വിദേശമദ്യവില്പന ബിവറേജസ് കോര്പ്പറേഷന് മാത്രമായി നല്കാന് തീരുമാനിച്ചതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 1800 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാനുള്ള സംവിധാനം എല്‍ഡിഎഫ് ഏര്‍പ്പെടുത്തുകയായിരുന്നു.
എല്‍ഡിഎഫിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശ്രമഫലമായാണ് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്നും 4500 കോടി സംസ്ഥാനത്തിന് വായ്പ ലഭിച്ചത്. ഇതിന് ഒമ്പത് ശതമാനം പലിശയേ ഉള്ളൂവെന്നും മേനോന് ചൂണ്ടിക്കാട്ടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications