പീഡനം: സര്‍വകലാശാലയില്‍ സമിതി രൂപീകരിച്ചു
കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സമിതി രൂപീകരിച്ചു. ഏറെ നാള്‍ പി.ഇ.ഉഷ പ്രശ്നം കത്തി നിന്ന സര്‍വകലാശാലയില്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരമുള്ള സമിതിയുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സമിതി രൂപീകരിക്കുന്നത് ഇപ്പോള്‍ മാത്രമാണ്.
ജൂണ്‍ 19 ചൊവാഴ്ച ചേര്‍ന്ന സിന്റിക്കേറ്റ് യോഗത്തിലാണ് കമ്മിറ്റി രൂപീകരണം നടന്നത്. പതിനൊന്നംഗങ്ങളാണ് സമിതിയിലുള്ളത്.
പി.ഇ.ഉഷയ്ക്കെതിരെ സര്‍വകലാശാല ജീവനക്കാരനായ പ്രകാശന്‍ ലൈംഗികാപവാദ പ്രചാരണം നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനമെടുത്തു. തിരുവനന്തപുരം ലോ കോളജിലെ അധ്യാപിക ടി.പി.രാജലക്ഷ്മിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications