Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പനെ മന്ത്രി സംരക്ഷിച്ചതിനെപ്പറ്റി അറിയില്ല

തിരുവനന്തപുരം: വനംകൊള്ളക്കാരന്‍ വീരപ്പനെ തന്റെ മന്ത്രിസഭയിലെ ഒരംഗം സംരക്ഷിക്കുന്നുവെന്ന വാര്‍ത്തയെ പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

ഈ വാര്‍ത്തയെക്കുറിച്ച് തനിക്ക് ഔദ്യോഗികമായോ സ്വകാര്യമായോ വിവരം കിട്ടിയിട്ടില്ലെന്ന് ആന്റണി വ്യക്തമാക്കി. ജൂണ്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും ആന്റണി വ്യക്തമാക്കി. വാര്‍ത്തയെക്കുറിച്ച് വ്യക്തമായി അറിഞ്ഞാല്‍ മന്ത്രിക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അറിയാത്തതിനെക്കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി.

ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍ ( ടൈംസ് ഓഫ് ഇന്ത്യ) വന്ന വാര്‍ത്തയാണിതെന്ന് വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയിട്ടും ആന്റണി ഒഴിഞ്ഞുമാറി. വാര്‍ത്താലേഖകര്‍ നീട്ടിയ പ്രസ്തുത പത്രത്തിന്റെ കോപ്പി നോക്കാന്‍ പോലും ആന്റണി കൂട്ടാക്കിയില്ല. ദൗത്യസേന കേരളത്തിലെത്തിയിട്ടുണ്ടോ എന്നും തനിക്കറിയില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി.

ചന്ദനലോബിയുമായി ബന്ധമുള്ള ഒരു മന്ത്രി മലപ്പുറം ജില്ലയിലെ തന്റെ വീട്ടില്‍ വീരപ്പന് അഭയം നല്കിയിരിക്കുന്നതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഒരു വിവരം നല്കിയത് ഇന്റലിജന്‍സ് ബ്യൂറോയാണെന്ന് പറയപ്പെടുന്നു. ഒരു പ്രമുഖ നേതാവ് വീരപ്പന് അഭയം നല്കിയിരിക്കുകയാണെന്ന് ഒരു മലയാള ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദൗത്യസേനയും രഹസ്യാന്വേഷണവിഭാഗവും ഈ വാര്‍ത്ത സ്ഥിരീകരിച്ചുകഴിഞ്ഞു. ദൗത്യസേന വീരപ്പനെ തേടി കേരളത്തിലെത്തിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+