ഉംറ തീര്‍ഥാടകരുടെ ആദ്യസംഘം ജൂണ്‍ 30നെത്തും
ജിദ്ദ: സൗദിയിലെ ഉംറ നിയമം പുതുക്കിയതിനു ശേഷം ഉംറ തീര്‍ഥാടനം നടത്തുന്ന കേരളീയരുടെ ആദ്യസംഘം ജൂണ്‍ 30ന് ജിദ്ദയിലെത്തും.
പുതിയ നിയമപ്രകാരം ഉംറ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് ഒരു മാസം സൗദിയില്‍ കഴിയാം. നേരത്തെ ഉംറ വിസയുടെ കാലാവധി 15 ദിവസമായിരുന്നു.
ഏപ്രില്‍ 25 തൊട്ടാണ് പുതുക്കിയ ഉംറ നിയമം പ്രാബല്യത്തില്‍ വന്നത്. മെയ് 14 മുതല്‍ തീര്‍ഥാടകര്‍ക്ക് വിസ സ്റാമ്പ് ചെയ്തുനല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഹജ്ജ് മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികള്‍ വഴിയാണ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വേണ്ടത്ര ഏജന്‍സികളില്ലാത്തതു കാരണം തീര്‍ഥാടകര്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.












Click it and Unblock the Notifications