മുഷാറഫ് പ്രസിഡന്റായി സ്ഥാനമേറ്റേക്കും
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫ് ബുധനാഴ്ച പ്രസിഡന്റായി സ്ഥാനമേറ്റേക്കുമെന്ന് പാക്കിസ്ഥാന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണത്രെ ഈ തീരുമാനം. ചര്‍ച്ചയില്‍ തുല്യസ്ഥാനത്തു നിന്നുകൊണ്ട് വാദങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ജാംഗ്, ദി ന്യൂസ് എന്നീ പത്രങ്ങള്‍ പറയുന്നു.
സുപ്രിം കോടതി ചീഫ് ജസ്റിസ് ഇര്‍ഷാദ് ഹസ്സന്‍ ഖാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുഷാറഫ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനായി പട്ടാളഭരണകൂടം കൊണ്ടുവന്ന നിയമാവലിയില്‍ ഭേദഗതി ചെയ്യും. ധനകാര്യമന്ത്രി ഷൗക്കത്ത് അസീസ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭരണഘടനാപരമായി അംഗീകൃത സ്ഥാനത്തു നിന്നുകൊണ്ട് കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നതാണ് മുഷാറഫിന്റെ സ്ഥാനമാറ്റത്തിനു പിന്നിലെ ലക്ഷ്യം.പ്രാദേശിക അസംബ്ലികള്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ പട്ടാള ഭരണകൂടത്തിനുള്ള താത്പര്യമില്ലായ്മയും മുഷാറഫിന്റെ ഈ നീക്കത്തിന് കാരണമായെന്ന് പത്രങ്ങള്‍ പറയുന്നു.












Click it and Unblock the Notifications