പാക് പ്രസിഡന്റ് രാജിവച്ചു
ഇസ്ലാമബാദ്: ഇപ്പോഴത്തെ പാക് പ്രസിഡന്റ് മുഹമ്മദ് റഫീക് തരാര്‍ രാജിവച്ചതായി പാക് ടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 20 ബുധനാഴ്ച രാവിലെയാണ് മുഹമ്മദ് റഫീക് രാജിവച്ചത്.
ഇതോടെ പുതിയ പ്രസിഡന്റായി മുഷാറഫ് അധികാരമേല്ക്കുമെന്ന് ഉറപ്പായി. ബുധനാഴ്ച വൈകീട്ട് നാലിന് മുഷാറഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുമെന്ന് കരുതുന്നു.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ ദര്‍ബാര്‍ ഹാളില്‍ താല്ക്കാലികമായി ഒരു സ്റേജ് ഒരുക്കിയിട്ടുണ്ട്. ഇവിടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. .












Click it and Unblock the Notifications