വീരപ്പനെ പിടികൂടാന്‍ നീക്കം ആരംഭിച്ചു
ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനുള്ള നീക്കം ആരംഭിച്ചു. തമിഴ്നാട് ഐജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസേന ഈറോഡിനടുത്തുള്ള കാടുകളിലേക്ക് നീങ്ങി. 60 പേരടങ്ങുന്ന ഈ സംഘം അഞ്ച് ടീമുകളായി വെവേറെയാണ് കാട്ടിലേക്ക് നീങ്ങിയിട്ടുള്ളത്.
ഡിഐജി ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേന സേലത്തിനടുത്തുള്ള മേട്ടൂര്‍ കാടുകളിലേക്കും നീങ്ങി. നാട്ടുകാരുടെ സഹകരണമുള്ളതുകൊണ്ട് ഇത്തവണ വീരപ്പനെ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദൗത്യസേന.
14 സ്ഥലങ്ങളില്‍ നിന്നും കാടുവളയാനുള്ള പദ്ധതിയുമായാണ് ദൗത്യസേനയുടെ നീക്കം. ആകെ 2000 പേരങ്ങുന്ന ദൗത്യസേനയാണ് വീരപ്പനെ പിടികൂടാനുള്ള ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കാട്ടില്‍ ആഴ്ചകളോളം തമ്പടിക്കാനുള്ള സര്‍വസന്നാഹങ്ങളും സേനയ്ക്കുണ്ട്. ആധുനിക ആയുധങ്ങളും ഇവര്‍ക്ക് നല്കിയിട്ടുണ്ട്.












Click it and Unblock the Notifications