Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക് വര്‍ധന: തൊഴിലാളികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ധവളപത്രം പുറപ്പെടുവിച്ച ശേഷം വിവിധ മേഖലകളില്‍ നിരക്ക് വര്‍ധനയുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു.

വൈദ്യുതി-യാത്രാനിരക്കുകളും, കെട്ടിടനികുതി, വെള്ളക്കരം എന്നിവയും വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. ഇവ ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയാണെന്നും ധവളപത്രത്തിലെ നികുതി നിര്‍ദേശങ്ങള്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ജൂണ്‍ 19 ചൊവാഴ്ച എഐടിയുസി സംസ്ഥാനസെക്രട്ടറി സി. ദിവാകരന്‍ പറഞ്ഞു. ഇതിനെതിരെ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്കിയതായി അദ്ദേഹം അറിയിച്ചു.

നിരക്ക് വര്‍ദ്ധനവിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിഐടിയുവും പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമനനിരോധനം ഏര്‍പ്പെടുത്താനും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുമുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

നിയമനനിരോധനത്തിനെതിരെ ഡിവൈഎഫ്ഐ ജൂണ്‍ 19 ചൊവാഴ്ച വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂളുകളിലും കോളേജുകളിലും ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+