നിരക്ക് വര്‍ധനവല്ലാതെ മാര്‍ഗമില്ല: ആന്റണി
തിരുവനന്തപുരം: ബസ് ചാര്‍ജും വൈദ്യുതി നിരക്കും കൂട്ടിയില്ലെങ്കില്‍ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും സ്തംഭനത്തിലാവുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി. നിരക്ക് വര്‍ധനവല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 21 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരക്ക് വര്‍ധനവ് അടുത്തുതന്നെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും കടുത്ത ചില നടപടികള്‍ സ്വീകരിക്കാതെ നിര്‍വാഹമില്ലെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications