ശുദ്ധജലപദ്ധതിക്ക് ഡച്ച്സഹായം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാമീണ ശുദ്ധജലപദ്ധതിക്ക് നെതര്‍ലാന്റ് സര്‍ക്കാര്‍ 200 കോടി രൂപയുടെ സഹായം നല്‍കും.
ജലസേചനമന്ത്രി ടി.എ.ജേക്കബിന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനുള്ളില്‍ പദ്ധതി തുടങ്ങുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജലസേചനമന്ത്രിയും മുഖ്യമന്ത്രി എ.കെ.ആന്റണിയും ഡച്ച് അധികൃതരും തമ്മില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് സഹായം നല്‍കാന്‍ തീരുമാനമായത്. ഏതെങ്കിലും രണ്ട് ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക.












Click it and Unblock the Notifications