ചെലവ് ചുരുക്കിയാല്‍ രക്ഷപ്പെടാം: എം.എ. ജോണ്‍
തിരുവനന്തപുരം: നികുതി വര്‍ധിപ്പിക്കാതെ ചെലവ് ചുരുക്കിയാല്‍ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ. ജോണ്‍.
വില്പന നികുതിയുടെ പകുതി പോലും സര്‍ക്കാര്‍ ഖജനാവില്‍ എത്തുന്നില്ല. ഇത് പിരിച്ചെടുത്താല്‍ തന്നെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് ജൂണ്‍ 21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപാരികള്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 5,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ജോണ്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും എത്ര ചാര്‍ജ് വര്‍ധിപ്പിച്ചാലും ലാഭമുണ്ടാക്കാന്‍ പോകുന്നില്ല. അവിടെയുള്ള അഴിമതിയും കെടുകാര്യസ്ഥതയും മാറ്റാതെ രക്ഷയില്ലെന്നും ജോണ്‍ പറഞ്ഞു.


Click it and Unblock the Notifications