ജൂനിയര്‍ ലക്ചറര്‍മാരെ പ്ലസ് ടു സ്കൂളുകളില്‍ നിയമിക്കും
തിരുവനന്തപുരം: അധികമുള്ള ജൂനിയര്‍ ലക്ചറര്‍മാരെ പ്ലസ് ടു സ്കൂളുകളില്‍ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
പ്രീഡിഗ്രി കോളജില്‍ നിന്ന് വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അധികമായി വന്ന ജൂനിയര്‍ ലക്ചറര്‍മാരെയാണ് പ്ലസ് ടു സ്കൂളുകളില്‍ നിയമിക്കുന്നത്. പ്ലസ് ടു സ്കൂളുകളില്‍ ജോലി ചെയ്യാന്‍ ജൂനിയര്‍ ലക്ചറര്‍മാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് കേരള പ്രൈവറ്റ് സെക്കന്ററി സ്കൂള്‍ ഹെഡ്മാസ്റേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications