യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ല: പിള്ള
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ജൂണ്‍ 21 വ്യാഴാഴ്ചയാണ് യോഗം.
ഭാവിയില്‍ നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും കാര്യങ്ങള്‍ നോക്കാന്‍ വേറെ ആളുകളുണ്ട് അദ്ദേഹം പറഞ്ഞു.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിള്ള. കഴിഞ്ഞ അഞ്ചു വര്‍ഷം ഇടതുസര്‍ക്കാര്‍ തടഞ്ഞുവെച്ച കൊട്ടാരക്കര മണ്ഡലത്തിലെ വികസനം തുടര്‍ന്നുകൊണ്ടുപോവുകയെന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications