ഉമ്മന്‍ചാണ്ടിയും മുരളിയും പിള്ളയെ കണ്ടു
തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമം. ഇതിന്റെ ഭാഗമായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും ജൂണ്‍ 21 വ്യാഴാഴ്ച പിള്ളയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
വ്യാഴാഴ്ച നടന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിള്ളയെ അടിയന്തിരമായി ചെന്നുകണ്ടത്.
അനുരഞ്ജനശ്രമം വിജയിച്ചില്ലെന്നാണ് സൂചന. ചര്‍ച്ച തുടര്‍ന്നും നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications