Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കമ്മിഷന് കൂടുതല്‍ അധികാരം വേണം

തിരുവനന്തപുരം: വനിതാ കമ്മിഷന് വിധി നടപ്പിലാക്കാന്‍ അധികാരം നല്‍കുന്നതിനായി നിയമനിര്‍മാണം നടത്തണമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഡി.ശ്രീദേവി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ അധികാരമില്ലാത്തത് കമ്മിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ശ്രീദേവി ചൂണ്ടിക്കാട്ടി.

ജൂണ്‍ 21 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീദേവി. കമ്മിഷന് പ്രോസിക്യൂഷന്‍ അധികാരമില്ലാത്തതിനാല്‍ സമന്‍സ് അയച്ച് വ്യക്തികളെ വരുത്തുന്നതിന് പോലും തടസങ്ങളുണ്ടാവുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

കമ്മിഷന് ആവശ്യമായ ഫണ്ടും സ്റാഫും ഇപ്പോഴില്ല. ഇതൊക്ക കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കമ്മിഷന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സാമൂഹ്യക്ഷേമമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് ശ്രീദേവി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മറ്റ് കമ്മിഷന്‍ അംഗങ്ങളും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+