Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ള്ഷാപ്പ് സഹകരണസംഘം: തീരുമാനമായില്ല

തിരുവനന്തപുരം: കള്ള്ഷാപ്പ് സഹകണരണസംഘം പിരിച്ചുവിടുന്നതുസംബന്ധിച്ച് ി യുഡിഎഫില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന് ജൂണ്‍ 21 വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരയോഗത്തില്‍ വ്യക്തമായി.

സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ടാല്‍ പകരമേര്‍പ്പെടുത്തേണ്ട സംവിധാനത്തെ കുറിച്ചാണ് ആശയക്കുഴപ്പം. യുഡിഎഫ് ഉന്നതാധികാരസമിതിയുടെ കഴിഞ്ഞ യോഗത്തില്‍ കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചവിടണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ തീരുമാനം നടപ്പിലാക്കണമോയെന്നതിനെ പറ്റി വ്യാഴാഴ്ച ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കേളേജ് സഹകരണമേഖലയില്‍ കൊണ്ടുവരാന്‍ യോഗം തീരുമാനിച്ചു. യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യമറിയിച്ചത്.

കൊപ്രസംഭരണം ഊര്‍ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. മാര്‍ക്കറ്റ് ഫെഡിന്റെയും കേരഫെഡിന്റെയും സംഭരണശാലകള്‍ ഇതിനായി പ്രയോജനപ്പെടുത്തും. കൊപ്രസംഭരണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+