ഓറിയന്റേഷന്‍ കോഴ്സ്: വിഎസ് പങ്കെടുക്കില്ല
തിരുവനന്തപുരം: നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ കോഴ്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
പ്രതിപക്ഷനേതാവിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് അധ്യക്ഷപ്രസംഗം ബഹിഷ്കരിക്കരുതെന്ന് അച്യുതാനന്ദന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ നിലവിലുള്ള പ്രോട്ടക്കോള്‍ ലംഘിച്ചിരിക്കുകയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. ഇത്തരം ചടങ്ങുകളില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും തുല്യപരിഗണന നല്‍കുകയാണ് പതിവ്. കത്തിന്റെ കോപ്പി മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications