ധവളപത്രം: സര്‍ക്കാരിന് വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായി. ആദ്യം വിമര്‍ശനം പുറപ്പെടുവിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനായിരുന്നു.
സാമ്പത്തിക സ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ജനങ്ങളെ ദ്രോഹിക്കാനുള്ള വളഞ്ഞ വഴിയാണെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ അമിതനികുതിഭാരം ജനങ്ങളില്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നായനാര്‍ ആരോപിച്ചു.
ജനവിരുദ്ധ നടപടികള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് ധവളപത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മൂലമാണ് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ഇക്കാര്യത്തില്‍ ധവളപത്രം മൗനം പാലിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
സാമ്പത്തികസ്ഥിതി വെളിവാക്കാന്‍ ധവളപത്രം പുറത്തിറക്കിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും ജനങ്ങളില്‍ നികുതിഭാരം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ ബിജെപി ചെറുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന് പറഞ്ഞു. സംസ്ഥാനത്തിന്റെ ദു:സ്ഥിതി ചൂണ്ടിക്കാട്ടി ജനങ്ങളെ പിഴിയാനുള്ള ശ്രമമാണിതെന്ന് പത്മനാഭന് ആരോപിച്ചു.
ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം സര്‍വമേഖലകളിലും മരവിപ്പ് വരുത്തി ധനസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് മുന്‍ധനകാര്യമന്ത്രി ടി.ശിവദാസമേനോന് ചൂണ്ടിക്കാട്ടി. ധവളപത്രം സത്യവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കള്ളപത്രമാണെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. യൂത്ത് ഫ്രണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥതലത്തിലും ധവളപത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ഭവനനിര്‍മാണബോര്‍ഡ് നഷ്ടത്തിലല്ലെന്നും എന്നിട്ടും ധവളപത്രത്തില്‍ ബോര്‍ഡ് നഷ്ടത്തിലാണെന്നു പറയുന്നത് വാസ്തവവിരുദ്ധമാണെന്നും ബോര്‍ഡ് ചെയര്മാന് കുരുവിള വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications