മുഷാറഫ് പ്രസിഡന്റ്: യുഎസ്സിന് അതൃപ്തി
വാഷിംഗ്ടണ്‍: പര്‍വേസ് മുഷാറഫ് പാകിസ്ഥാന്‍ പ്രസിഡന്റായതില്‍ യുഎസ് അതൃപ്തി പ്രകടിപ്പിച്ചു. പാകിസ്ഥാനിെരായ ഉപരോധം പിന്‍വലിക്കുന്നത് വൈകിയേക്കുമെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.
മുഷാറഫിന്റെ നടപടി പാകിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തെ ആകമാനം ക്ഷീണിപ്പിക്കുന്നതാണെന്ന് ബൗച്ചര്‍ പറഞ്ഞു. മുഷാറഫ് സ്വയം പ്രസിഡന്റായി അവരോധിതനായതും പ്രാദേശിക അസംബ്ലികള്‍ പിരിച്ചുവിട്ടതും ജനാധിപത്യ വിരുദ്ധമാണ്.
മുഷാറഫിന്റെ നടപടിയെ ബ്രിട്ടനും അപലപിച്ചു. നിര്‍ഭാഗ്യകരമായ ഈ നീക്കം ജനാധിപത്യത്തിന് തിരിച്ചടിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ പറഞ്ഞു. മുഷാറഫ് പ്രസിഡന്റായി സ്ഥാനമേറ്റത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ ഡോണ്‍ മക്കിനോന്‍ പറഞ്ഞു.












Click it and Unblock the Notifications