ബിന്ദുവിനെ പീഡിപ്പിച്ച അച്ഛന്‍ അറസ്റില്‍
തിരുവനന്തപുരം: സ്വന്തം മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റിലായി. അച്ഛന്റെ രണ്ട് മക്കളെ പ്രസവിക്കേണ്ടിവന്ന ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കമലാസനന്‍നായരെ അറസ്റ് ചെയ്തത്.
ബിന്ദു പ്രസവിച്ചത് സ്വന്തം അച്ഛന്റെ മക്കളെ തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ റിപ്പോര്‍ട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് ബിന്ദുവിന്റെ കൈയില്‍ കിട്ടിയത്. ഇതിനെ തുടര്‍ന്നാണ് ബിന്ദുവും ഭര്‍ത്താവ് അജികുമാറും ചേര്‍ന്ന് കാട്ടാക്കട പൊലീസില്‍ പരാതി നല്കിയത്. ജൂണ്‍ 21 വ്യാഴാഴ്ച കാട്ടാക്കട എസ്ഐ മുഹമ്മദ് കമലാസനന്‍ നായരെ അറസ്റ് ചെയ്യുകയായിരുന്നു.
പിതാവ് പീഡിപ്പിക്കുന്നതായി ബിന്ദു പൊലീസില്‍ പരാതി നല്കിയെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരം നല്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബിന്ദു പറയുന്നു. തുടര്‍ന്ന് ബിന്ദു വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഡിഎന്‍എ ടെസ്റ് നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും കമലാസനന്‍ നായര്‍ എതിര്‍ത്തതുകൊണ്ട് ആദ്യം നടന്നിരുന്നില്ല. പിന്നീട് പൊലീസ് സഹായത്തോടെയാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്.












Click it and Unblock the Notifications