കുര്യനും നമ്പ്യാരും കേരളത്തിലേക്ക്
തിരുവനന്തപുരം: അമുല്‍ എന്ന സ്ഥാപനത്തെ വളര്‍ച്ചയുടെ ഉച്ചകോടിയിലെത്തിച്ച വി. കുര്യന്റെയും കെല്‍ട്രോണിനെ പ്രശസ്തമാക്കിയ കെ.പി.പി. നമ്പ്യാരുടെയും സേവനം സംസ്ഥാനം തേടുന്നു.
കേരളത്തിന് പുറത്ത് വെന്നിക്കൊടി പാറിച്ച ഈ രണ്ട് പ്രഗത്ഭരുടെയും സേവനം സംസ്ഥാനത്തിന് കിട്ടിയാല്‍ നന്നായിരിക്കുമെന്ന് ബുദ്ധിയുദിച്ചത് കൃഷിമന്ത്രി കെ. ആര്. ഗൗരിയമ്മയ്ക്കാണ്. ജൂണ്‍ 20 ബുധനാഴ്ച ഇവരുമായി മന്ത്രി ചര്‍ച്ച നടത്തി.
ഗൗരിയമ്മയുടെ താല്പര്യപ്രകാരം നമ്പ്യാരാണ് കുര്യനെ സംസ്ഥാനത്തെത്തിച്ചത്. തകര്‍ന്നുകൊണ്ടിരിക്കുന്ന മില്‍മയെ രക്ഷിക്കാനുള്ള ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്കാന് കുര്യനോട് ഗൗരിയമ്മ അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ഗുജറാത്തിലെ അമുലിനെ നൂതനാശയങ്ങളിലൂടെ വന്‍ ലാഭത്തിലെത്തിച്ചതിന്റെ മുഴുവന്‍ കഴിവും കുര്യന്റേതായിരുന്നു. ലാഭം നേടാനായി മില്‍മ പാല്‍പ്പൊടിയും പഴച്ചാറും മറ്റും നിര്‍മ്മിച്ച് വിപണിയിലിറക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
കണ്ണൂര്‍ പദ്ധതിയുടെ കാര്യത്തില്‍ വിഎസിനോടും നായനാരോടും തെറ്റിയ നമ്പ്യാരെ സംസ്ഥാനത്തിന് പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആശയം ഗൗരിയമ്മ നമ്പ്യാരുടെ മുന്നില്‍ വച്ചു. എന്നാല്‍ എന്തെങ്കിലും വ്യവസായം തുടങ്ങാനാണ് താല്പര്യമെന്ന് നമ്പ്യാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications