മഴ: ജനജീവിതം സ്തംഭിച്ചു
കൊച്ചി: കനത്ത മഴ കൊച്ചി നഗരത്തിലെ ജനജീവിതത്തെ ബാധിച്ചു. പ്രധാന റോഡിലെ വാഹനഗതാഗതം സ്തംഭിച്ചു. പ്രധാനറോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി.
പലയിടത്തും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാള്‍ ഇരുചക്രവാഹനങ്ങള്‍ പലയിടത്തും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍നില പതിവിലും കുറവായിരുന്നു.
പക്ഷെ ഇതുവരെ കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്ത 24 മണിക്കൂര്‍ നേരവും മഴ തകര്‍ത്തുപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications