റേഷന്‍ സംവിധാനം നിലനിര്‍ത്തും: മന്ത്രി
തിരുവനന്തപുരം: എന്തുവിലകൊടുത്തും സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍.
നിലവിലുള്ള സബ്സിഡി തുടരാനാണ് തീരുമാനമെന്നും ജൂണ്‍ 22 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കാര്‍ത്തികേയന്‍ വ്യക്തമാക്കി. മാവേലി സ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇപ്പോള്‍ ഓരോ പഞ്ചായത്തിലും ഓരോ മാവേലി സ്റോറുകളാണുള്ളത്.
രാഷ്ട്രീയ മാറ്റമനുസരിച്ച് മാറേണ്ടതല്ല കേരളത്തിന്റെ സംസ്കാരവും സാംസ്കാരിക സ്ഥാപനങ്ങളുമെന്ന് സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന കാര്‍ത്തികേയന്‍ പറഞ്ഞു. സാംസ്കാരിക സ്ഥാപനങ്ങളില്‍ രാഷ്ട്രീയം കടന്നുകൂടാന്‍ അനുവദിക്കില്ല.
കലാമണ്ഡലത്തെ ഡീംഡ് യൂണിവേഴ്സിറ്റിയാക്കും
കേരളാകലാമണ്ഡലത്തെ ഡീംഡ് യൂണിവേഴ്സിറ്റി ആക്കാനുള്ള നടപടിയെടുക്കും. കലാമണ്ഡലത്തിന്റെ ഡിപ്ലോമ കോഴ്സുകള്‍ ഡിഗ്രി കോഴ്സുകളാക്കുമെന്നും മന്ത്രി പറഞ്ഞു. ബാലഭവനുകള്‍ എല്ലാ ജില്ലകളിലും തുറക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ദേവസ്വത്തിന്റെ കൂടെ ചുമതലയുള്ള കാര്‍ത്തികേയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications