കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബരം കാട്ടിയില്ല: സ്പീക്കര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതില്‍ താന്‍ അതിരുവിട്ട് ലക്ഷങ്ങള്‍ ചെലവാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.

ആരോപണങ്ങളുടെ പേരില്‍ താന്‍ വസതി ഒഴിയാന്‍ പോവുകയാണെന്ന വാര്‍ത്തയും വക്കം നിഷേധിച്ചു. മുന്‍ സ്പീക്കറുടെ കാലത്ത് ടെന്‍ഡര്‍ വിളിച്ച പ്രകാരമുള്ള അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വക്കം വ്യക്തമാക്കി.

ഒരു ഫര്‍ണീച്ചര്‍ പോലും ബംഗ്ലാവിലേക്ക് അധികമായി വാങ്ങിയിട്ടില്ല. പുതിയതായി മാര്‍ബിള്‍ പാകി എന്ന ് പറയുന്നതും തെറ്റാണ്. ബംഗ്ലാവിന് മുന്നിലുള്ള പൂന്തോട്ടത്തിലെ പണി മുന്‍ സ്പീക്കറുടെ കാലത്ത് തുടങ്ങിയതാണ്. കസേരകളുടെയും മറ്റും വിരിപ്പ് മാറ്റിയതാണ് അധികമായി ചെയ്തു എന്ന് പറയാവുന്നതെന്നും വക്കം വ്യക്തമാക്കി.

മുമ്പ് ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നപ്പോള്‍ സ്വന്തം വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും അതിന് മടിയില്ലെന്നും വക്കം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X