തീവണ്ടിയപകടം: മരണം 41 ആയി
കോഴിക്കോട്: മംഗലാപുരം-ചെന്നൈ മദ്രാസ് മെയില്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. കടലുണ്ടി പുഴയില്‍ നിന്നും കണ്ടെടുത്ത 41 മൃതദേഹങ്ങളും പോസ്റ് മോര്‍ട്ടത്തിനായി ജൂണ്‍ 23 ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നു. ഇതില്‍ അഞ്ച് സ്ത്രീകളുള്‍പ്പെടെ 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒട്ടാകെ 222 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 113 പേരോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൊച്ചിയില്‍ നിന്നെത്തിയ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ തുടരുകയാണ്. വയനാട്ടില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരെയും ദൗത്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തീവണ്ടി ഫാറൂഖ് കഴിഞ്ഞ് കടലുണ്ടി പാലം കടക്കുമ്പാേേഴാണ് അപകടമുണ്ടായത്. ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് അപകടമുണ്ടായത്. തീവണ്ടിയുടെ മൂന്ന് ബോഗികള്‍ പാലം തകര്‍ന്ന് കടലുണ്ടി പുഴയില്‍ വീഴുകയായിരുന്നു.
കൂടുതല്‍ വിവരമറിയാന്‍
തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍
091 0471 - 333147, 327375
കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍:
091-0495-701499091-0495-371400
ചെന്നൈ:091-044-5354854
മംഗലാപുരം: 091-08534-423137


Click it and Unblock the Notifications