ഉടന്‍സഹായമെത്തിക്കുമെന്ന് ആന്റണി
കോഴിക്കോട്: തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ഉടന്‍ സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി. ജൂണ്‍ 23 ശനിയാഴ്ച അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി ഇക്കാര്യമറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികസഹായം നല്കും. മരണപ്പെട്ടവര്‍ പ്രായപൂര്‍ത്തിയായവരെങ്കില്‍ 30,000 രൂപയും കുട്ടികളാണെങ്കില്‍ 20,000 രൂപയും നല്കും.
അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒരു തടസ്സമാവില്ല. ആശുപത്രികളില്‍ പരിക്കേറ്റവരെ സഹായിക്കാനാവശ്യമായ നടപടികളെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ നേവിയുമായി ബന്ധപ്പെട്ടു. പരിക്കേറ്റവര്‍ക്ക് സഹായം നല്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം തേടുന്നുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ പരിശ്രമം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications