Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം പാലത്തിന്റെ പഴക്കം മൂലം

കോഴിക്കോട്: മംഗലാപുരം- ചെന്നൈ മദ്രാസ് മെയില്‍ പാളം തെറ്റിയതിന് കാരണം കടലുണ്ടി പാലത്തിന്റെ ബലക്കുറവാണെന്ന് സംശയിക്കുന്നു. റെയില്‍വേ അധികൃതര്‍ ഇത് സംബന്ധിച്ച് നിഗമനങ്ങളിലെത്തിയിട്ടില്ലെങ്കിലും, ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലത്തിന് കാലപ്പഴക്കം കൊണ്ട് വന്ന ബലക്ഷയമാണ് യഥാര്‍ത്ഥത്തില്‍ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ കരുതുന്നു.

തീവണ്ടി പാളം തെറ്റിയതുകൊണ്ടാണോ അതോ പാലം തകര്‍ന്നതുകൊണ്ടാണോ തീവണ്ടി പാളം തെറ്റിയതെന്നതുസംബന്ധിച്ച് റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലേ അന്തിമനിഗമനത്തിലെത്താനാവൂ.

കടലുണ്ടി ചെറിയ പാലത്തിന് 100 വര്‍ഷം പഴക്കമുണ്ട്. ഈ പാലം കടക്കുമ്പോഴാണ് മംഗലാപുരം- ചെന്നൈ എക്സ്പ്രസ് തീവണ്ടി അപകടത്തില്‍ പെട്ടത്. ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍വേ വിഭാഗത്തിന്റെ കീഴിലുള്ള കടലുണ്ടി-വള്ളിക്കുന്ന് സ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കടലുണ്ടി പാലം.

പാലം തകര്‍ന്നതിനാല്‍ ഇനി മൂന്നുമാസമെങ്കിലുമെടുക്കും ഇതിലൂടെ തീവണ്ടിഗതാഗതം പഴയരീതിയില്‍ പുനസ്ഥാപിക്കാനെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. കൊങ്കണ്‍ വഴിയുള്ള തീവണ്ടികള്‍ ഇതു മൂലം തിരിച്ചുവിടേണ്ടി വരും. കടലുണ്ടി പാലത്തിന് ഇരുവശത്തുമുള്ള സ്റേഷനുകളെ ബന്ധിപ്പിക്കുന്ന തീവണ്ടികളുടെ ഗതാഗതം കുറച്ചുനാള്‍ തടസ്സപ്പെടും. പാലം പഴയതുപോലെ പുതുക്കിപ്പണിയാന്‍ മൂന്നുമാസമെടുക്കും. ഇതിനിടയില്‍ റെയില്‍വേ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി മറ്റു സംവിധാനം ഒരുക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+