മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം : കേന്ദ്രമന്ത്രി
കോഴിക്കോട്: കൊയിലാണ്ടി തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. ജൂണ്‍ 23 ശനിയാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് അപകടത്തിന്റെ തോതനുസരിച്ച് ഒന്നു മുതല്‍ നാലു ലക്ഷം വരെ നല്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് പിന്നില്‍ എന്തെങ്കിലും അട്ടിമറിയുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
പാലം തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നതെന്നും അതേസമയം തല്ക്കാലം നിഗമനത്തിലെത്താറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സുരക്ഷാകമ്മീഷണറുടെ അന്വേഷണത്തിന് ശേഷം മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് കേന്ദ്രമന്ത്രി കടലുണ്ടിയിലെത്തിയത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലും ഇ. അഹമ്മദ് എംപിയും മന്ത്രിയെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications