റെയില്‍വേ യോഗം നീട്ടിവച്ചു
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍ ജൂണ്‍ 23 ശനിയാഴ്ച ദില്ലിയില്‍ വിളിച്ച റെയില്‍വേ ഉന്നതസമിതി യോഗം നീട്ടിവച്ചു. കോഴിക്കോട് കടലുണ്ടിയില്‍ നടന്ന തീവണ്ടിയപകടസ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി കേരളത്തിലായതിനാലാണ് യോഗം നീട്ടിവച്ചത്.
കേന്ദ്ര മന്ത്രിയ്ക്കുപുറമെ റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശോക് കുമാര്‍ എന്നിവരും മന്ത്രിയോടൊപ്പം കേരളത്തിലാണ് എന്നതിനാലാണ് യോഗം നീട്ടിവച്ചത്.
എല്ലാ റെയില്‍വേ സോണുകളിലെയും ഉല്പാദനയൂണിറ്റുകളിലെയും ജനറല്‍ മാനേജര്‍മാരെ കേന്ദ്രമന്ത്രി യോഗത്തിന് ക്ഷണിച്ചിരുന്നു. റെയില്‍വേ സംവിധാനത്തിന്റെ പരിഷ്കരണത്തെപ്പറ്റിയും സുരക്ഷാസംവിധാനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാനായിരുന്നു ഈ യോഗം വിളിച്ചിരുന്നത്.












Click it and Unblock the Notifications