തീവണ്ടി ഗതാഗതം മുടങ്ങി
തിരുവനന്തപുരം: കോഴിക്കോട് കടലുണ്ടി പുഴയിലേക്ക് തീവണ്ടി മറിഞ്ഞുണ്ടായ തീവണ്ടിയപകടം കേരളത്തിലൂടെയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചു. കടലുണ്ടി പാലം തകര്‍ന്നതിനാല്‍ ഇനി മൂന്നുമാസമെങ്കിലുമെടുക്കും ഇതിലൂടെ തീവണ്ടിഗതാഗതം പുനസ്ഥാപിക്കാനെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. പക്ഷെ പാലം പുതുക്കിപ്പണിയുന്നതോടൊപ്പം, തീവണ്ടികള്‍ക്ക് കടന്നുപോകാന്‍ റെയില്‍വേ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കിയേക്കും.
കൊങ്കണ്‍ വഴിയുള്ള തീവണ്ടികള്‍ തല്ക്കാലം തിരിച്ചുവിടാനാണ് റെയില്‍വേ തീരുമാനം. മാത്രമല്ല മംഗലാപുരം, ഷൊര്‍ണൂര്‍ റെയില്‍വേ വിഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒട്ടേറെ പ്രധാന തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ജൂണ്‍ 22 വെള്ളിയാഴ്ച തന്നെ രണ്ടു തീവണ്ടികള്‍ റദ്ദാക്കി. 6347-ാം നമ്പര്‍ തിരുവനന്തപുരം-കണ്ണൂര്‍ , 6348-ാം നമ്പര്‍ കണ്ണൂര്‍-തിരുവനന്തപുരം തീവണ്ടികളാണ് യാത്ര റദ്ദാക്കിയത്.
ജൂണ്‍ 23 ശനിയാഴ്ച വൈകീട്ട് മംഗലാപുരം-തിരുവനന്തപുരം ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ പരശുറാം എക്സ്പ്രസ് തൃശൂരില്‍ നിന്ന് യാത്രതുടങ്ങും. തിരുവനന്തപുരം-മംഗലാപുരം തീവണ്ടി തൃശൂരില്‍ യാത്ര അവസാനപ്പിക്കും.
ശനിയാഴ്ച രാവിലെ ബാംഗ്ലൂരിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പ്രണബ് കുമാര്‍ സെന്‍ ദുരന്തത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തും. സെനും ഗതാഗതം, മെക്കാനിക്കല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ പെട്ട മറ്റുദ്യോഗസ്ഥരും കടലുണ്ടിയില്‍ എത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം അവസാനിച്ചശേഷമേ ഇതുവഴിയുള്ള തീവണ്ടിഗതാഗതം പുന: സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കൂ.
പല തീവണ്ടികളും തിരിച്ചിവിട്ടു. തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച വൈകുന്നേരം 5.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചു. അവിടെനിന്ന് ഇത് 6330-ാം നമ്പര്‍ മലബാര്‍ എക്സ്പ്രസായി തിരികെ വരും. എറണാകുളം-രാജ്കോട്ട് എക്സ്പ്രസ് ബാംഗ്ലൂര്‍, ധര്‍മ്മവാരം, വാഡി, സൂററ്റ് വഴിയും തിരുവനന്തപുരം-കുര്‍ള എക്സ്പ്രസ് പാലക്കാട് , കൃഷ്ണരാജപുരം, ധര്‍മ്മവാരം വഴിയും വെള്ളിയാഴ്ച തിരിച്ചുവിട്ടു. ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് വെള്ളിയാഴ്ച ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചശേഷം എറണാകുളത്തേക്ക് മടങ്ങി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications