അപകടത്തിന് കാരണം റെയില്‍വേ അനാസ്ഥ
തിരുവനന്തപുരം: തീവണ്ടിയപകടത്തിന് കാരണം റെയില്‍വേയുടെ അനാസ്ഥയാണെന്ന് സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ കുറ്റപ്പെടുത്തി.
ജൂണ്‍ 23 ശനിയാഴ്ച പത്രക്കുറിപ്പിലാണ് വെളിയം ഇക്കാര്യം പറഞ്ഞത്. പാലത്തിന്റെ ബലക്കുറവാണ് അപകടം വരുത്തി വച്ചത്. തീവണ്ടികള്‍ കടന്നുപോകുന്ന പാലങ്ങളുടെ ബലം റെയില്‍വേ കൂടെക്കൂടെ പരിശോധിക്കേണ്ടതുണ്ട്.
അതില്‍ റെയില്‍വേ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ അപകടമെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications