മില്‍മ എറണാകുളം മേഖല എന്‍ഡിഡിബി ഏറ്റെടുക്കും
തിരുവനന്തപുരം: മില്‍മയുടെ എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡിന് കൈമാറാന്‍ തീരുമാനമായി. കൈമാറ്റം നിലവില്‍ വരുന്നതോടെ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പാല്‍സംഭരണവും വിതരണവും നടത്തുന്നത് എന്‍ഡിഡിബിയാവും.
15 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതിനാലാണ് എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ എന്‍ഡിഡിബി കൈമാറാന്‍ തീരുമാനിച്ചത്. മന്ത്രി കെ.ആര്‍.ഗൗരിയമ്മ, ഡോ.വി.കുര്യന്‍, മാനേജിംഗ് ഡയറക്ടര്‍ ഗോപാലക്കുറുപ്പ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
എന്‍ഡിഡിബി യൂണിയന്‍ ഏറ്റെടുക്കുന്നതോടെ യൂണിയന്‍ ഡയറക്ടറേറ്റ് പിരിച്ച് വിടും. 54 കോടി നിക്ഷേപിക്കാനാണ് ആദ്യനീക്കം. കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്കായുമാണ് ഈ തുക നിക്ഷേപിക്കുന്നത്.












Click it and Unblock the Notifications