തീവണ്ടിയപകടം: മെഡിക്കല്‍ കോളജിന് ഗ്രാന്റ്
ചെന്നൈ: കോഴിക്കോട് മെഡിക്കല്‍ കോളജിന് കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍10 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു. കടലുണ്ടി തീവണ്ടിയപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സക്കായാണ് ഗ്രാന്റ് അനുവദിച്ചത്.
ജൂണ്‍ 24 ഞായറാഴ്ച ദക്ഷിണമേഖലാ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കും ആവശ്യമുള്ള മരുന്നുകള്‍ വാങ്ങുന്നതിനുമായാണ് ഗ്രാന്റ്.
ശനിയാഴ്ച മന്ത്രി നിതീഷ്കുമാര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications