തീവണ്ടിയപകടം: പാര്‍ലമെന്റില്‍ ഉന്നയിക്കും
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും റെയില്‍വേക്കാണെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ ഈ ഉത്തരവാദിത്തമേറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച എല്‍ഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു.
പി.കെ.കൃഷ്ണദാസ്, പി.രാജേന്ദ്രന്, എ.വിജയരാഘവന്, എ.അജയകുമാര്‍, എ.കെ.പ്രേമജം, ടി.ഗോവിന്ദന്, സി.എം.പൗലോസ്, എ.പി.അബ്ദുള്ളക്കുട്ടി എന്നിവരാണ് ജൂണ്‍ 24 ഞായറാഴ്ച അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. അപകടത്തില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയും എംപിമാര്‍ സന്ദര്‍ശിച്ചു.
റെയില്‍വേ നടത്തുന്ന അന്വേഷണം പ്രഹസനമാവാനേ ഇടയുള്ളൂവെന്ന് എംപിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1988ല്‍ നടന്ന പെരുമണ്‍ ദുരന്തത്തെ കുറിച്ച് അന്വേഷിച്ച റെയില്‍വേ കണ്ടെത്തിയത് അപകടത്തിന് കാരണം ചുഴലിക്കാറ്റ് ആണെന്നായിരുന്നു. ഇത്തരം പരിഹാസ്യമായ കണ്ടെത്തലുകള്‍ ആവര്ത്തിക്കാനേ ഇടയുളളൂ.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും.
റെയില്‍വേക്ക് കേരളത്തോടുള്ള, പ്രത്യേകിച്ച് മലബാറിനോടുള്ള അവഗണന ദുരന്തത്തിന് ഒരു കാരണമാണെന്ന് അവര്‍ ആരോപിച്ചു. കാലപ്പഴക്കം ചെന്ന റെയില്‍ പാളങ്ങളും പാലങ്ങളും ബോഗികളുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications