റബര്‍ ഇറക്കുമതി ചെയ്യില്ല: മന്ത്രി
തിരുവനന്തപുരം: സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്‍.
മുഖ്യമന്ത്രി എ.കെ. ആന്റണിക്കയച്ച കത്തിലാണ് മാരന്‍ ഇത് വ്യക്തമാക്കിയിട്ടുള്ളത്. റബര്‍ ഇറക്കുമതി നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ നിര്‍മ്മാതാക്കളെ അനുവദിക്കില്ലെന്നും കത്തിലൂടെ മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്കി.
രാജ്യത്ത് റബര്‍ കെട്ടിക്കിടക്കുമ്പോള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണി മുരശൊലി മാരന് കത്തയച്ചിരുന്നു.












Click it and Unblock the Notifications