പാലിന് വ്യത്യസ്തവില ഈടാക്കണം: കുര്യന്‍
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലുള്ളതുപോലെ ഓരോ സീസണിലും വ്യത്യസ്തവില കര്‍ഷകന് നല്‍കണമെന്ന് എന്‍ഡിഡിബി ചെയര്‍മാന്‍ വി.കുര്യന്‍ അഭിപ്രായപ്പെട്ടു.
അമിതോല്പാദനയുള്ളവര്‍ഷകാലങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ മില്‍മയ്ക്ക് നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ തയ്യാറാകണം. പാലിന് ദൗര്‍ഭല്യം നേരിടുന്ന സമയത്ത് കൂടുതല്‍ വില പാലിന് നല്‍കാന്‍ മില്‍മയും തയ്യാറാകണമെന്ന് കുര്യന്‍ പറഞ്ഞു. മില്‍മ ജീവനക്കാര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കുര്യന്‍.
പാലുല്പാദന വര്‍ധനവ് കണക്കിലെടുത്ത് മില്‍മയുടെ പ്ലാന്റ് ആധുനികവല്‍ക്കരിക്കണമെന്നും കുര്യന്‍ പറഞ്ഞു. പാലിന്റെ വൈവിധ്യ ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ നഷ്ടത്തില്‍ നിന്നും കരകയറാം. വിപണനം സമ്പ്രദായം ശക്തമാക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്താലേ മില്‍മയ്ക്ക് രക്ഷയുള്ളൂവെന്നും കുര്യന്‍ വ്യക്തമാക്കി.












Click it and Unblock the Notifications