റെയില്‍വേ സുരക്ഷാചീഫ് കമ്മീഷണര്‍ എത്തും
കോഴിക്കോട്: തീവണ്ടി ദുരന്തത്തിന്റെ കാരണമന്വേഷിക്കാന്‍ റെയില്‍വേ സുരക്ഷയുടെ ചുമതലയുള്ള ചീഫ് കമ്മീഷണര്‍ എത്തും. പക്ഷെ ഇദ്ദേഹം എന്നെത്തുമെന്നതു സംബന്ധിച്ച് അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
ചീഫ് കമ്മീഷണര്‍ എത്തിയതിനു ശേഷമേ അപകടകാരണത്തെക്കുറിച്ച് റെയില്‍വേ ഔദ്യോഗികമായ അഭിപ്രായം പറയുകയുള്ളൂ. ജൂണ്‍ 23 ശനിയാഴ്ച റെയില്‍വേ സുരക്ഷാ ചുമതലയുള്ള കമ്മീഷണര്‍ പി.കെ. സെന്‍ കടലുണ്ടിയില്‍ എത്തിയിരുന്നു. അപകടസ്ഥലം പരിശോധിച്ചെങ്കിലും അദ്ദേഹം അപകടകാരണത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
സുരക്ഷാചുമതലയുള്ള ചീഫ് കമ്മീഷണര്‍ കൂടി സ്ഥലത്തെത്തി പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications